ചരിത്രം

അറക്കൽ സർവീസ് സഹകരണ ബാങ്ക് LTD No : 1858 കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ഇടമുളക്കൽ പകുതിയിൽ പുല്ലംകോട് മുറിയിൽ ഇടയം പണയിൽ വീട്ടിൽ വെച്ച് കൂടിയ ഒന്നാമത്തെ പൊതുയോഗത്തിൽ വച്ച് പുല്ലംകോട് പരസ്പര സഹായ സംഘം എന്ന പേരിൽ രൂപീകരിച്ച സംഘമാണ് പിൻകാലത്തു അറക്കൽ സർവീസ് സഹകരണ ബാങ്കായി മാറിയത്.

ആദ്യ പൊതുയോഗത്തിൽ 25 പേർ പങ്കെടുത്തു. 25 പേരും ഓഹരി എടുത്തു . 7 പേരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

  • 1 . നീലകണ്ഠൻ നായർ , ഇടയില വീട്
  • 2 . ആർ . ഗോവിന്ദൻ ,പണയിൽ
  • 3 . രാമൻ , വേങ്ങവിള വീട്
  • 4 . ശങ്കരൻ, മാങ്ങോട്ടു വീട്
  • 5 . ഗോവിന്ദൻ , കണിയാം പറമ്പിൽ
  • 6 . ഗീവർഗീസ്, ചരുവിള വീട്
  • 7 . രാഘവൻ നായർ , തെക്കേടത് വീട്

പ്രെസിഡന്റായി നീലകണ്ഠൻ നായരെയും സെക്രട്ടറിയായി എൻ.ഗോവിന്ദനും തിരജെടുത്തു. ആദ്യത്തെ പെയ്ഡ് സെക്രട്ടറി എം. ദേവരാജൻ. ഇപ്പോഴത്തെ ഹെഡ്ഓഫീസ് സ്ഥാപിച്ചത് ലാൽ തേവർ തോട്ടം. പ്രസിഡന്റ് ശ്രീ . C M . ജോർജ് മാമൂട്ടിൽ വീട്, പുല്ലംകോട്.

വളർച്ചയുടെ പുതിയ പടവുകൾ

1984 വാളകം ബ്രാഞ്ച് സ്ഥാപിച്ചു. അന്നത്തെ പ്രസിഡന്റ് ജി. രാമചന്ദ്രൻ പിള്ള .
1998 താടിക്കാട് ബ്രാഞ്ച് സ്ഥാപിച്ചു. അന്നത്തെ പ്രസിഡന്റ് എം. എ അഷ്‌റഫ് .
ഇപ്പോഴത്തെ അംഗ സഖ്യ 15526 .
നീതി സ്റ്റോറുകൾ ഇടയം, അറക്കൽ , താടിക്കാട്
വളം ഡിപ്പോകൾ ഇടയം, അറക്കൽ , വാളകം, താടിക്കാട്

LOCATION

QUICK CONTACT

Arackal Scb

Arakal, Edayam PO,

Vayakal, Kollam

Kerala, India

Phone : +91-475-2208039

Phone : +91-94400218039

arackalscb@gmail.com

GET A CALL BACK

Copyright © Arackal Scb | Website Design : Orange Dice Solutions